എളയാവൂർ ശിഹാബ് തങ്ങൾ ട്രസ്റ്റ് ഷഫ്നാ ജാസ്മിനെ അനുമോദിച്ചു

ബി എ എം എസ് ബിരുദം കരസ്ഥമാക്കിയ , ആയുർവേദ ഡോക്ടർ ഷഫ്നാ ജാസ്മിനെ , എളായാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്‌ദുൽകരീം ചേലേരി ഉപഹാരം  നൽകി ആദരിച്ചു.

 


 വാരം: ബി എ എം എസ് ബിരുദം കരസ്ഥമാക്കിയ , ആയുർവേദ ഡോക്ടർ ഷഫ്നാ ജാസ്മിനെ , എളായാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്‌ദുൽകരീം ചേലേരി ഉപഹാരം  നൽകി ആദരിച്ചു.

എളയാവൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഡോ: ടി.പി അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ , ഡി വി മുഹമ്മദ് ആഷിഖ് , പി കെ കുട്ട്യാലി, പി മുസ്തഫ , ഡി വി മുഹമ്മദ് കുട്ടി , സത്താർ നടാൽ , മുഹമ്മദ് കെ , ഡി വി അബ്ദുൽ ഖാദർ , പി മുഷ്താഖ് , തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പി സി അമീനുള്ള സ്വാഗതവും ,സെക്രട്ടറി , പി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.