എളയാവൂർ സി.എച്ച് സെൻ്റർ ക്യാൻസർ സാന്ത്വന ചികിത്സയ്ക്കായി അമ്മായി തക്കാരവും കൈകൊട്ടിപ്പാട്ടും സംഘടിപ്പിക്കും

ക്യാൻസർ പാലിയേറ്റീവിനുള്ള ഫണ്ട് ശേഖരണാർത്ഥം എളയാവൂർ സി.എച്ച് സെൻ്റർ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലം ബിച്ചിൽ അമ്മായി തക്കാരവും കൈകൊട്ടിപ്പാട്ടും നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: ക്യാൻസർ പാലിയേറ്റീവിനുള്ള ഫണ്ട് ശേഖരണാർത്ഥം എളയാവൂർ സി.എച്ച് സെൻ്റർ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലം ബിച്ചിൽ അമ്മായി തക്കാരവും കൈകൊട്ടിപ്പാട്ടും നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് പയ്യാമ്പലം ബീച്ചിൽ അമ്മായി തക്കാരം നടത്തുക. 

എട്ടുമണി വരെ നടക്കുന്ന പരിപാടിയിൽ ഇരുപത്തിയഞ്ചിലേറെ വിഭവങ്ങൾ മേളയിൽ പ്രദർശനവും വിൽപനയും നടത്തും. ക്യാൻസർ രോഗികളുടെ പാലിയേറ്റീവ് ചികിത്സ നടത്തുന്നതിനാണ് അമ്മായി തക്കാരമെന്ന പേരിൽ പലഹാര മേള നടത്തുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വ്യത്യസ്ത പലഹാരങ്ങൾ മേളയിൽ അണിനിരത്തും.

വാർത്താ സമ്മേളനത്തിൽ സി.എച്ച് സെൻ്റർ ചെയർമാൻ സി.എച്ച് മുഹമ്മദ്. അഷ്റഫ്, സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി കെ.എം ഷംസുദ്ദീൻ, വനിതാ വിങ് ഭാരവാഹികളായ എം.പി താഹിറ, തസ്നി ഫാത്തിമ, എം. സൗജത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.