കണ്ണൂരിൽ സർക്കസ് കാണാനെത്തിയ കുടുംബത്തിൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് പതിനെട്ടായിരം രൂപ കവർന്നു
കണ്ണൂരിൽ സർക്കസ് കാണാനെത്തിയ കുടുംബത്തിൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് പതിനെട്ടായിരം രൂപ കവർന്നു. കണ്ണൂർ പൊലിസ് മൈതാനിക്ക് സമീപം ജെമിനി സർക്കസ് കാണാനായി ഓട്ടോയിൽ എത്തിയ കുറ്റ്യാട്ടൂർ കോവൂർ സ്വദേശി പ്രേമരാജനാണ് (54) പണം നഷ്ടമായത്.
കണ്ണൂർ: കണ്ണൂരിൽ സർക്കസ് കാണാനെത്തിയ കുടുംബത്തിൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് പതിനെട്ടായിരം രൂപ കവർന്നു. കണ്ണൂർ പൊലിസ് മൈതാനിക്ക് സമീപം ജെമിനി സർക്കസ് കാണാനായി ഓട്ടോയിൽ എത്തിയ കുറ്റ്യാട്ടൂർ കോവൂർ സ്വദേശി പ്രേമരാജനാണ് (54) പണം നഷ്ടമായത്.
വെള്ളിയാഴ്ച്ച രാത്രി 7.30 നാണ് സംഭവം. കുടുംബത്തോടൊപ്പം സർക്കസ് കാണാനെത്തി പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയിട്ട് ഉള്ളിലേക്ക് പോയ സമയത്താണ് ഓട്ടോയുടെ ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന 18,000-ത്തോളം രൂപ മോഷ്ടാവ് കവർന്നത്. സംഭവത്തിൽ പ്രേമരാജനും കുടുംബവും ടൗൺ പൊലീസിൽ പരാതി നൽകി.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ സർക്കസ് കാണാൻ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യം മുതലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി