മദ്യനയത്തിൽ എൽ.ഡി.എഫ് ചെയ്തത് കൊടുംവഞ്ചന: വോട്ടു ചെയ്യില്ലെന്ന് ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ എൽ.ഡി.എഫ്. അധികാരം ലഭിച്ചപ്പോൾ , മുമ്പൊരിക്കലുമുണ്ടാകാത്തവിധം മദ്യലഭ്യതയും ഉപയോഗവും കേരളത്തിൽ വർദ്ധിപ്പിച്ചുവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ
കണ്ണൂർ: മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ എൽ.ഡി.എഫ്. അധികാരം ലഭിച്ചപ്പോൾ , മുമ്പൊരിക്കലുമുണ്ടാകാത്തവിധം മദ്യലഭ്യതയും ഉപയോഗവും കേരളത്തിൽ വർദ്ധിപ്പിച്ചുവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്ക്കൂളുകളായിരിക്കുമെന്ന് പരസ്യം നൽകി വോട്ട് നേടിയവർ , ഒൻപതര വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകൾ 30 ഇരട്ടി വർദ്ധിപ്പിച്ച് , ആളുകളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്നു. ഇത് കൊടും വഞ്ചനയാണ്.
ഏറ്റവുമൊടുവിൽ ബാറുകളുടെപ്രവർത്തന സമയം സർക്കാർ2 മണിക്കൂർ വർദ്ധിപ്പിച്ച് രാത്രി 12 മണി വരെയാക്കി.ബാറുകളുടെ സമയം ദീർഘിപ്പിച്ച് നൽകിയത് ഫണ്ട് നൽകിയതിനുള്ളസിപിഎമ്മി ൻ്റെ പ്രത്യുപകാരമാണെന്നും അദ്ദേഹം ആരോപിച്ചു."നാടെങ്ങും മദ്യമൊഴുക്കി,കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല" എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി ആരംഭിച്ച പ്രചാരണ ജാഥയുടെ സ്വീകരണ യോഗങ്ങൾ ഇന്ന് കാലത്ത് തലശ്ശേരിയിലും കണ്ണൂരിലും തളിപ്പറമ്പിലും പയ്യന്നുരിലും നടത്തിയെന്നും അദ്ദേഹം അറിയിച്ചു.വാർത്താസമ്മേളനത്തിൽ.പ്രൊഫ..ടി.എം. രവീന്ദ്രൻ , ആർട്ടിസ്റ്റ് ശശികല ,സ്റ്റേറ്റ് സെക്രട്ടറി,എ രഘു മാസ്റ്റർ,. കെ.ജി.വർഗീസ് പിലാത്തറ എന്നിവരും പങ്കെടുത്തു.