കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവൽക്കരണം നടത്തുവാനുള്ള കേന്ദ്ര സർക്കാർ ശ്രമം അവസാനിപ്പിക്കണം: അഡ്വ:മാത്യു ടി തോമസ്
കേരള സർവകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം ബിജെപി നേതാക്കന്മാരെ കുത്തിനിറച്ചുകൊണ്ട് സർവ്വകലാശാലകളെ വർഗീയ വൽക്കരിക്കുകയും പാഠ്യ പദ്ധതികളിൽ ചരിത്രം വളച്ചൊടിച്ച് കുട്ടികളുടെ മനസ്സിൽ വർഗീയ വിഷം
കണ്ണൂർ: കേരള സർവകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം ബിജെപി നേതാക്കന്മാരെ കുത്തിനിറച്ചുകൊണ്ട് സർവ്വകലാശാലകളെ വർഗീയ വൽക്കരിക്കുകയും പാഠ്യ പദ്ധതികളിൽ ചരിത്രം വളച്ചൊടിച്ച് കുട്ടികളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവയ്ക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കം വലിയ അപകടം ചെയ്യുമെന്ന് ഐഎസ്ജെഡി സംസ്ഥാന പ്രസിഡണ്ട് അഡ്വ. മാത്യു ടി. തോമസ് പറഞ്ഞു.
ഐഎസ്ജെഡി കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ സീനിയർ നേതാവും മുൻ മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ, സംസ്ഥാന സെക്രട്ടറി അഡ്വക
പ ബിനീഷാ ജി ല്ലാ ജനറൽ സെക്രട്ടറി ബാബുരാജ് ഉളിക്കൽ. കെ സാജൻ, ടി ഭാസ്കരൻ, രാകേഷ് മന്ദബേത്ത്എന്നിവർ സംസാരിച്ചു.