എടക്കാട് വനിതാ സഹകരണ സംഘം നിക്ഷേപ സമാഹരണത്തിൽ ഒന്നാമത്
സഹകരണ നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി വനിതാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കണ്ണൂർ താലൂക്കിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചതിൽ ഒന്നാമത് എടക്കാട് പഞ്ചായത്ത് വനിത സഹകരണ സംഘം.
Apr 27, 2026, 20:06 IST
കണ്ണൂർ :സഹകരണ നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി വനിതാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കണ്ണൂർ താലൂക്കിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചതിൽ ഒന്നാമത് എടക്കാട് പഞ്ചായത്ത് വനിത സഹകരണ സംഘം.
സഹകരണ ജോ : രജിസ്ട്രാർ പി വി വത്സരാജിൽ നിന്നും സംഘം പ്രസിഡൻ്റ് കെ കെ ഉഷാകുമാരി, സെക്രട്ടറി പി വി അനുപമ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.