പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റി കഥാകൃത്തും പുരോഗമന കലാ സാഹിത്യസംഘം പ്രവർത്തകനുമായിരുന്ന റസാഖ് റസാക്ക് കുറ്റിക്കകത്തിന്റെ
Sep 1, 2026, 20:01 IST
എടക്കാട്: പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റി കഥാകൃത്തും പുരോഗമന കലാ സാഹിത്യസംഘം പ്രവർത്തകനുമായിരുന്ന റസാഖ് റസാക്ക് കുറ്റിക്കകത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ചെറുകഥ അവാർഡ് കല്യാശ്ശേരി കെപിആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ സീനിയർ മലയാളം അധ്യാപകൻ ഡോ. എ വി സത്യേഷ് കുമാറിന് കുഴി എന്ന ചെറുകഥയ്ക്ക് ലഭിച്ചു.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും കവിയുമായ ടിവി കരുണാകരൻ മാസ്റ്റർ സ്മരണയ്ക്ക് ഏർപ്പെടുത്തിയ കവിത അവാർഡ് പെരളശ്ശേരിയിലെ ഹരിത എച്ച് ദാസിന്റെ നേരം കെട്ട നേരം എന്ന കവിതക്ക് ലഭിച്ചു. അവാർഡുകൾ സപ്തംബർ അവസാനവാരം കിഴുന്നയിൽ വച്ച് നൽകും.