മാവിലായി നവജീവൻ വായനശാല അക്രമിച്ച സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു
കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാവിലായി നവജീവൻ വായനശാലയുടെ മുൻവശത്തെ ജനൽ ചില്ലുകൾ തകർത്ത സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു
പെരളശേരി : കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാവിലായി നവജീവൻ വായനശാലയുടെ മുൻവശത്തെ ജനൽ ചില്ലുകൾ തകർത്ത സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു. വായനശാല ഭാരവാഹികളുടെ പരാതിയിലാണ് കേസെടുത്തത് സമാധാന അന്തരീക്ഷത്തിൽ പ്രവർത്തിച്ചു വരുന്ന വായനശാല തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് വായനശാല ഭാരവാഹികൾ പൊലിസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സമാധാനം നിലനിൽക്കുന്ന മാവിലായി പ്രദേശത്തെ അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ഇത്തരം നടപടിയിൽ കെ പി സി സി മെമ്പർ എൻ പി ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ദീപു മാവിലായി, ശ്രീജിത്ത് എം പി, വായനശാല പ്രസിഡന്റ് ഓ പ്രകാശ്, സെക്രട്ടറി എൻ പ്രശാന്ത് കുമാർ എന്നിവർ പ്രതിഷേധിച്ചു.കുറ്റക്കാരെ കണ്ടെത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്. നേരത്തെ സി.പി.എം പ്രവർത്തകർ പലതവണ തകർത്ത വായനശാലയാണിത്.