എടക്കാട് പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ പുനരാരംഭിച്ചു
ഏഴര പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ വ്യാഴാഴ്ച്ച രാവിലെ പുനരാരംഭിച്ചു. കനത്ത മഴയും ശക്തമായ തിരയും തിരച്ചിലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റഹൂഫിനെയാണ് ട്രാ ബുധനാഴ്ച്ച വൈകിട്ട് കാണാതായത്.
Nov 11, 2025, 10:42 IST
എടക്കാട് : ഏഴര പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ വ്യാഴാഴ്ച്ച രാവിലെ പുനരാരംഭിച്ചു. കനത്ത മഴയും ശക്തമായ തിരയും തിരച്ചിലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റഹൂഫിനെയാണ് ട്രാ ബുധനാഴ്ച്ച വൈകിട്ട് കാണാതായത്.
നാല്സുഹൃത്തുക്കൾക്കൊപ്പം കടലോരത്തെ പാറയിൽ ഇരിക്കുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ട് രണ്ടു പേർ കടലിൽ വീഴുകയായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാൻ തിരയിൽ മുങ്ങിപ്പോവുകയായിരുന്നു.
എടക്കാട് പോലീസും ഫയർഫോഴ്സും ഇന്നലെ രാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എടക്കാട്, മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസർമാരും സ്ഥലത്തെത്തിയിരുന്നു.വ്യാഴാഴ്ച്ച രാവിലെ മുതൽ ഫൈബർ വള്ളത്തിൽ മത്സ്യതൊഴിലാളികൾ കടലിൽ തിരച്ചിൽ നടത്തി വരികയാണ്.