സി.പി.എം എടക്കാട് ഏരിയാ സമ്മേളനത്തിന് പെരളശേരിയിൽ കൊടിയുയർന്നു
സി.പി.എം എടക്കാട് ഏരിയാ സമ്മേളനത്തിന് ചുവന്ന മണ്ണായ പെരളശേരിയിൽ കൊടി ഉയർന്നു. വിവിധ സ്മൃതികുടീരങ്ങളിൽ നിന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട കൊടിമര, പതാക, ദീപശിഖ ജാഥകൾ ഐവർകുളത്ത് സംഗമിച്ച് അത് ലറ്റുകൾ,
പെരളശ്ശേരി : സി.പി.എം എടക്കാട് ഏരിയാ സമ്മേളനത്തിന് ചുവന്ന മണ്ണായ പെരളശേരിയിൽ കൊടി ഉയർന്നു. വിവിധ സ്മൃതികുടീരങ്ങളിൽ നിന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട കൊടിമര, പതാക, ദീപശിഖ ജാഥകൾ ഐവർകുളത്ത് സംഗമിച്ച് അത് ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയിൽ ബാൻഡ് മേളങ്ങളോടെ പൊതുസമ്മേളന നഗരിയായ കെ വി ബാലൻ നഗറിൽ (പെരളശ്ശേരി ഹൈസ്കൂൾ) എത്തിച്ചേർന്നു.
തുടർന്ന് കൊടിമര, പതാക, ദീപശിഖകൾ സ്വാഗത സംഘം ജനറൽ കൺവീനർ പി രഘു, പെരളശ്ശേരി ലോക്കൽ സെക്രട്ടറി ടി സുനീഷ്, കെ പി ബാലഗോപാലൻ, വി. പ്രശാന്ത്, എൻ രാമകൃഷ്ണൻ, സി വി ശശീന്ദ്രൻ,
എ വി ഷീബ, ടി പി നിവേദ് എന്നിവർ ഏറ്റുവാങ്ങി.
സ്വാഗത സംഘം ചെയർമാൻ കെ കെ നാരായണൻ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ നവംബർ 18 19 തീയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ,
അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ ബാബുരാജ്, എം കെ മുരളി എരിയ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.
ചെറുമാവിലായിലുള്ള വി കെ രാഘവൻ സ്മൃതികുടീരത്തിൽ നിന്നുള്ള കൊടിമരം സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ ജാഥാ ലീഡർ എൻ ബാലകൃഷ്ണന് കൈമാറി.
കിലാലൂരിൽ ടി പി രവീന്ദ്രൻ സ്മൃതികുടീരത്തിൽ നിന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയിൽ നിന്ന് ജാഥാ ലീഡർ കെ ഗിരീശൻ പതാക ഏറ്റുവാങ്ങി.
പെരളശ്ശേരിയിൽ കൊളങ്ങരേത്ത് രാഘവൻ്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് കൊളുത്തിയ ദീപശിഖ സ്വാഗത സംഘം ചെയർമാൻ കെ കെ നാരായണൻ ജാഥാ ലീഡർ ഇ പി ലതയ്ക്ക് കൈമാറി.
മൺമറഞ്ഞ നേതാക്കളായ കെ വി ബാലൻ, പി അനന്തൻ, കെ ദാമു മാസ്റ്റർ, കെ കെ വൈദ്യർ, കെ കെ മാമൻ എന്നിവരുടെ സ്മൃതികുടീരങ്ങളിൽ നിന്നും കൊളുത്തിയ ദീപശിഖകളും ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്തിൽ പൊതുസമ്മേളനനഗരിയിലെത്തിച്ചേർന്നു.