കൊട്ടിയൂരിൽ ഭക്തർക്ക് കാണിക്കയർപിക്കാൻ ഇ-കാണിക്ക സൗകര്യം ഏർപ്പെടുത്തി  

കേരള ഗ്രാമീൺ ബാങ്കിൻ്റെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ  ഇ- കാണിക്ക സ്ഥാപിച്ചു. അക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ കൊട്ടിയൂർ  ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ  ഉദ്ഘാടനം ചെയ്തു.

 

കണ്ണൂർ : കേരള ഗ്രാമീൺ ബാങ്കിൻ്റെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ  ഇ- കാണിക്ക സ്ഥാപിച്ചു. അക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ കൊട്ടിയൂർ  ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ  ഉദ്ഘാടനം ചെയ്തു.

ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയ ഭാസ്ക്കർ, പാരമ്പര്യ ട്രസ്റ്റിമാരായ കുളങ്ങരയ്ത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ പ്രശാന്ത്, റീജണൽ മാനേജർമാരായ ടി.വി നന്ദകുമാർ, ബിന്ദു, ഐ ടി ചീഫ്  രാഗേഷ്, ഡിബിഎസ് മാനേജർ നന്ദകുമാർ, ബ്രാഞ്ച് മാനേജർ ജിൽസൺ ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.