ഇ-സിഗരറ്റ് വിൽപ്പന : പാനൂരിൽ യുവാവ് അറസ്റ്റിൽ
മാക്കൂൽപിടികയിൽ ബാബു ലോഡ്ജിൽ റൂം വാടകയ്ക്കെടുത്ത് ഇലക്ട്രോണിക് സിഗരറ്റ് വിൽപന നടത്തുന്ന പൂക്കോം കാട്ടിൽമീത്തൽ ഷുഹൈബിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
Mar 13, 2025, 12:29 IST

പാനൂർ : മാക്കൂൽപിടികയിൽ ബാബു ലോഡ്ജിൽ റൂം വാടകയ്ക്കെടുത്ത് ഇലക്ട്രോണിക് സിഗരറ്റ് വിൽപന നടത്തുന്ന പൂക്കോം കാട്ടിൽമീത്തൽ ഷുഹൈബിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.48 പായ്ക്കുകളിലായി 240 സിഗരറ്റുകളാണ് പിടിച്ചെടുത്തത്.
പാനൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ലോഡ്ജ് റെയ്ഡ് നടത്തിയത്.ദുബായിൽ നിന്നും കസ്റ്റംസ് പരിശോധനയിൽ നിന്നും പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് സിഗരറ്റ് കടത്തിക്കൊണ്ട് വന്നത്.
പാനൂർ എസ് ഐ സുബാഷ് ബാബു,എ എസ് ഐ സുധീർ,പോലീസ് കോൺസ്റ്റബിൾമാരായ ശ്രീജിത്ത്,ശംസീർ,ബൈജു,രജിൽ എന്നിവർ റെയിഡിന് നേതൃത്വം നൽകി .