കണ്ണൂരിൽ ഇ-ചലാൻ അദാലത്തിൽ തീർപ്പാക്കിയത് ആയിരത്തോളം പരാതികൾ

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർടി ഓഫീസ് ഹാളിൽ നടത്തുന്ന ഇ ചലാൻ അദാലത്ത് ഇന്ന് സമാപിക്കും.

 

കണ്ണൂർ:മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർടി ഓഫീസ് ഹാളിൽ നടത്തുന്ന ഇ ചലാൻ അദാലത്ത് ഇന്ന് സമാപിക്കും. സെപ്റ്റംബർ 26ന് തുടങ്ങിയ അദാലത്തിൽ ഇതുവരെ ആയിരത്തോളും ചലാനുകൾ തീർപ്പാക്കി.പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗകര്യം പ്രയോജനപ്പെടുത്തി.

 ആർസി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാതെ വാഹന ഉടമ വിദേശത്തായി ഒടിപി ലഭിക്കാതെ ചലാൻ അടക്കാൻ പറ്റാത്തവർ, വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടതിനാൽ പോലീസിന്റെയും എംവിഡിയുടെയും ചലാനുകൾ അടക്കാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടുന്നുണ്ട്.

അദാലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടും പൊലിസിൻ്റെഅഞ്ചും കൗണ്ടറുകൾ പ്രവർത്തിക്കുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ എടിഎം കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ പണം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.