നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ റെയില്‍വെ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

നീറ്റ്, നെറ്റ്  ഉള്‍പ്പെടെയുള്ള ദേശീയതലത്തില്‍ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യത ആകെ ചോര്‍ന്നിരിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച്  നടത്തി.
 

കണ്ണൂര്‍: നീറ്റ്, നെറ്റ്  ഉള്‍പ്പെടെയുള്ള ദേശീയതലത്തില്‍ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യത ആകെ ചോര്‍ന്നിരിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച്  നടത്തി.

പരിപാടി ഡിവൈഎഫ്‌ഐ

മുന്‍ സംസ്ഥാന സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ ജി ദിലീപ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, പി എം അഖില്‍, പി പി അനിഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സരിന്‍ ശശി സ്വാഗതം പറഞ്ഞു.