കേന്ദ്ര സർക്കാർ ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ചതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
വെനസ്വേല പാർലമെന്റ് കരാക്കസിൽ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ.
Nov 2, 2024, 15:37 IST
കൊച്ചി: വെനസ്വേല പാർലമെന്റ് കരാക്കസിൽ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മുന്നോറോളം എംപിമാർക്കാണ് വെനസ്വേല സർക്കാർ നടത്തുന്ന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.
ഇന്ത്യയും വെനസ്വേലയും ചേരിചേരാ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടർന്നു വരുന്നതും നിരവധി അന്താരാഷ്ട്ര ഫ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.