മദ്യത്തിന് ഇളവ് പ്രഖ്യാപിച്ച സർക്കാർ നയത്തിനെതിരെ ഡി.വൈഎഫ്ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി
മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Jun 25, 2026, 09:58 IST
കണ്ണൂർ: മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലജീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഷിമ, സംസ്ഥാന കമ്മിറ്റി അംഗം പി പി അനിഷ, കെ അനുശ്രീ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ പി പി സിദിൻ, എ പി അൻവീർ, ഷിബിൻ കാനായി, സി പി ഷിജു, വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി സ്വാഗതം പറഞ്ഞു.