കണ്ണൂരിൽ  സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം

ജില്ലയിലെ 6 സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിയമാനുസൃതമായി പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2025 ഡിസംബർ 27ന് അന്നത്തെ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന മിനിമം വേതന കമ്മിറ്റിയുടെ അന്തിമ തീരുമാനം നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്റ് തയ്യാറാവണം

 

കണ്ണൂർ :  ജില്ലയിലെ 6 സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിയമാനുസൃതമായി പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2025 ഡിസംബർ 27ന് അന്നത്തെ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന മിനിമം വേതന കമ്മിറ്റിയുടെ അന്തിമ തീരുമാനം നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്റ് തയ്യാറാവണം, തൊഴിൽ വകുപ്പും അധികാരികളും പ്രശ്നം പരിഹരിക്കാൻ ഇടപെടണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.

ദിവസങ്ങളായി നീണ്ടുനിന്ന സമരത്തെ ഗൗനിക്കാത്ത അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. ന്യായമായും നേഴ്സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ലഭ്യമാവാൻ വേണ്ടി നടത്തുന്ന സമരത്തിന് ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ സമരം ചെയ്യുന്ന നഴ്‌സുമാരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ പ്രസിഡണ്ട് കെ അനുശ്രീ, സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈഷ്ണവ് മഹേന്ദ്രൻ, അഖിൽ പി ബാബു എന്നിവർ അഭിവാദ്യം ചെയ്തു.