കണ്ണൂർ ദസറയിൽ മാലിന്യ വിരുദ്ധ പ്രതിജ്ഞയെടുത്തു
കാണാം ദസറ ,കരുതാം ഭൂമിയെയെന്ന പ്രമേയവുമായി നടന്നു വരുന്ന കണ്ണൂർ ദസറ വേദിയിൽ ഇന്നലെ സംഘാടകരും പങ്കെടുത്തവരും മാലിന്യ വിരുദ്ധ പ്രതിജ്ഞയെടുത്തു.
Oct 8, 2024, 11:45 IST
കണ്ണൂർ: കാണാം ദസറ ,കരുതാം ഭൂമിയെയെന്ന പ്രമേയവുമായി നടന്നു വരുന്ന കണ്ണൂർ ദസറ വേദിയിൽ ഇന്നലെ സംഘാടകരും പങ്കെടുത്തവരും മാലിന്യ വിരുദ്ധ പ്രതിജ്ഞയെടുത്തു. ഭൂമിയും ജലാശയങ്ങളും മലിനമാക്കുന്നതിന് കൂട്ടുനിൽക്കില്ലെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ദസറയിൽ പങ്കെടുത്തവർ ദൃഡപ്രതിജ്ഞയെടുത്തു.
കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയർ മുസ്ലീഹ് മഠത്തിൽ, ഡെപ്യുട്ടി മേയർ അഡ്വ. പി. ഇന്ദിര എന്നിവർ നേതൃത്വം നൽകി. കൈയ്യുയർത്തി ദസറ യുടെ പ്രേക്ഷകരായ നൂറ് കണക്കിനാളുകൾ പ്രതിജ്ഞ ചൊല്ലി.