മദ്യപിച്ച് വാഹനമോടിച്ചു ;  സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചതിന് കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്. സിനിമാതാരവും സ്പെഷ്യൽ എസ്ഐയുമായ  പി.ശിവദാസനെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്.
 

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ചതിന് കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്. സിനിമാതാരവും സ്പെഷ്യൽ എസ്ഐയുമായ  പി.ശിവദാസനെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.