കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ കമ്പിൽ ടൗണിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവ വ്യാപാരിയെ വൻ എം.ഡി.എം.എ ശേഖരവുമായി കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘം പിടികൂടി. കൊട്ടപ്പൊയിൽ പെരുമാച്ചേരിയിലെ ബാദുഷയെ (32) ആണ് ഇൻസ്‌പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

കമ്പിൽ :  കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവ വ്യാപാരിയെ വൻ എം.ഡി.എം.എ ശേഖരവുമായി കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘം പിടികൂടി. കൊട്ടപ്പൊയിൽ പെരുമാച്ചേരിയിലെ ബാദുഷയെ (32) ആണ് ഇൻസ്‌പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കമ്പിൽ ടൗണിലെ 'ബി.എ ലബാൻ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ബാദുഷ. ഇയാളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 475 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.   ഇയാൾ കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ പി.പി സുഹൈൽ, പി.വി ഗണേഷ്ബാബു എന്നിവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. 

യുവാവിന്റെ ബലേനോ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.   അസി. ഇൻസ്‌പെക്ടർമാരായ പുരുഷോത്തമൻ, രാജേഷ് ശങ്കർ, അജിത്ത്, പ്രിവന്റീവ് ഓഫീസർ പി.പി സുഹൈൽ, സിവിൽ ഓഫീസർമാരായ പി.വി ഗണേഷ്ബാബു, സുജേഷ്, ജീജീഷ്, രതിക എന്നിവരടങ്ങിയ സംഘമാണ് ബാദുഷയെ വലയിലാക്കിയത്.