കണ്ണൂർ നഗരത്തിൽ വൻ ലഹരി വേട്ട : ആയിരത്തോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കണ്ണൂർ: കണ്ണൂർ നഗര പരിധിയിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ വൻലഹരി ഉത്പന്നവേട്ട. ആയിരത്തിലധികം പാക്കറ്റ് നിരോധിതലഹരി ഉത്പന്നങ്ങളാണ് മിന്നൽ റെയ്ഡിൽ പിടികൂടിയത്.
കണ്ണൂർ: കണ്ണൂർ നഗര പരിധിയിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ വൻലഹരി ഉത്പന്നവേട്ട. ആയിരത്തിലധികം പാക്കറ്റ് നിരോധിതലഹരി ഉത്പന്നങ്ങളാണ് മിന്നൽ റെയ്ഡിൽ പിടികൂടിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കോർപറേഷൻ ക്ലീൻസിറ്റി മാനേജർ പി പി ബൈജുവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെഏഴ് മണി മുതലാണ് പരിശോധന ആരംഭിച്ചത്. സ്കൂൾ വിദ്യാർത്ഥികളിലടക്കം നിരോധിത ലഹരി ഉത്പന്ന വിൽപന വ്യാപകമാവുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി, പഴയ ബസ് സ്റ്റാന്റ്, മുനീശ്വരൻ കോവിൽ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, സ്റ്റേഷൻ റോഡ്, തെക്കീ ബസാർ തുടങ്ങിയ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
വിവിധ കമ്പനികളുടെ കൂൾലിപ്, ഹാൻസ്, പുകയില തുടങ്ങിയവ പിടികൂടിയ വസ്തുക്കളിൽപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും മടക്കി ഉപയോഗിക്കുന്ന മേശയിൽ വച്ചാണ് നിരോധിത വസ്തുക്കൾ വിൽപന നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാക്കറ്റുകളിൽ കാണുന്നതിന്റെ പത്തിരട്ടിയോളം തുക അധികം ഈടാക്കിയാണ് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വിൽപന നടത്തുന്നത്. സീനിയർ പി എച്ച് ഐമാരായ വി സജില, കെ ബിന്ദു, എൻ എസ് കൃഷ്ണൻ ,പി എച്ച് ഐമാരായ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയിൽ പങ്കെടുത്തു.