കൂട്ടുപുഴ ചെക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ എംഡിഎം എ യും മെത്താ ഫിറ്റാമിനുമായി യുവാവിനെ പിടികൂടി. വടകര വളക്കെട്ട്
Mar 22, 2026, 19:15 IST
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ എംഡിഎം എ യും മെത്താ ഫിറ്റാമിനുമായി യുവാവിനെ പിടികൂടി. വടകര വളക്കെട്ട് വേലംസ്വദേശി സി.കെ. നബീലിനെ (27) യാണ്എക്സൈസ് ഇൻസ്പെക്ടർ എസ്.സുരേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 0.965 ഗ്രാം എംഡിഎം എ യും 1.697 ഗ്രാം മെത്താംഫിറ്റാമിനുമായി പ്രതി പിടിയിലായത്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദീപക് കെ എം, കെ രാജീവൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബൈജേഷ്. കെ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പത്ത്, അർജുൻ നാരായണൻ എന്നിവരും ഉണ്ടായിരുന്നു.