കാടാച്ചിറയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസും ഇഫ്താർ സംഗമവും നടത്തി

കോട്ടൂർ കെ ടി ആർ ബ്രദേഴ്സ് ക്ലബ്ബിൻ്റെ  ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച്  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും ഇഫ്ത്‌താർ സംഗമ‌വും സംഘടിപ്പിച്ചു

 
Anti-drug awareness class and Iftar gathering held in Katachira


കാടാച്ചിറ:കോട്ടൂർ കെ ടി ആർ ബ്രദേഴ്സ് ക്ലബ്ബിൻ്റെ  ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച്  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും ഇഫ്ത്‌താർ സംഗമ‌വും സംഘടിപ്പിച്ചു. കണ്ണൂർ റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ റാഫി കെ വി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

സംസ്ഥാന ബോഡി ബിൽഡിംഗ് മത്സരത്തിൽ  മികച്ച പ്രകടനം കാഴ്ചവെച്ച സാദത്തിനെയും, സംസ്ഥാന  കരാത്തെ ടൂർണ്ണമെൻ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച  നർവീന.വി.പിയെയും  ചടങ്ങിൽ വെച്ച് ആദരിച്ചു.വി കെ റഫീഖ് അധ്യക്ഷനായ ചsങ്ങിൽ കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി .വി.പ്രേമവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി.ജയരാജൻ, കടമ്പൂർ  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ.റസാഖ്, കോൺഗ്രസ് കടമ്പൂർ മണ്ഡലം പ്രസിഡൻ്റ് സി.ഒ.രാജേഷ് ധനിത്ത് ലാൽ, അഫ്സീർ പുല്ലാഞ്ഞി  ക്ലബ്ബ് ഭാരവാഹികളായ  അജിനാസ്, റജിനാസ്, തൻവീർ, ഷംനാസ്, ലിബിൻ കോട്ടൂർ  തുടങ്ങിയവർ സംസാരിച്ചു.