ഡോ പിയുഷ് എം നമ്പൂതിരിപ്പാടിനെ സംസ്ഥാന എയിഡ്സ് കൺട്രോൾ ഡയരക്ടർ ആയി നിയമിച്ചു

കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറും, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറുമായ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിനെ സംസ്ഥാന എയ്ഡ്സ് കൺട്രോൾ ഡയരക്ടറായി നിയമിച്ചു.

 

കണ്ണൂർ : കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറും, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറുമായ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിനെ സംസ്ഥാന എയ്ഡ്സ് കൺട്രോൾ ഡയരക്ടറായി നിയമിച്ചു.  കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസർ എന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷത്തോളം സുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്  ആരോഗ്യ മേഖലയിലെ കണ്ണൂർ മോഡൽ എന്ന മുദ്രാവാക്യവുമായി കണ്ണൂർ  ജില്ലയിലെ പൊതുജന  ആരോഗ്യ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തങ്ങൾക്കാണ് ഡോ പീയുഷ് നമ്പൂതിരിപ്പട് നേതൃത്വം നൽകിയത്. 

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഒപ്പം കലാ സാംസ്കാരിക രംഗത്തും നിറ സാന്നിദ്ധ്യമായിരുന്നു. വാഗ്മി, പ്രഭാഷകൻ എന്നീ നിലകളിൽ സാംസ്കാരിക പ്രഭാഷണങ്ങളും , കവിതാലാപനത്തിലും സക്രിയമാണ് ഡോ പീയുഷ് . നിയമത്തിലും  സംഗീതത്തിൽ ഉൾപ്പെടെ  9 ലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അദ്ദേഹത്തിനുണ്ട്. നിരവധി കൃതികളുടെ ഗ്രന്ഥ കർത്താവ് കൂടിയാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് ഈ ജനകീയ ഡോക്ടർക്ക്. അക്കാഡമിക്ക് ബിരുദങ്ങൾക്ക് അപ്പുറം മികച്ച മനുഷ്യ സ്നേഹി എന്ന നിലയിലാണ്. ഡോ പീയുഷിന്റെ സേവനങ്ങൾ ജനകീയമാവുന്നത്  കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ്. അടുത്ത ദിവസം തിരുവനന്തപുരത്ത് ചുമതലയേൽക്കും.