"ദൃഷ്ടി 2026 "വാർഷിക സമ്മേളനം നവം. 27 മുതൽ കണ്ണൂരിൽ 

കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസി (കെ എസ് ഒ എസ്)ന്റെ അമ്പത്തിമൂന്നാമത് വാർഷിക സമ്മേളനമായ "ദൃഷ് ടി2026 " ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി കണ്ണൂർ കൃഷ്ണബീച്ച് റിസോർട്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

 


കണ്ണൂർ: കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസി (കെ എസ് ഒ എസ്)ന്റെ അമ്പത്തിമൂന്നാമത് വാർഷിക സമ്മേളനമായ "ദൃഷ് ടി2026 " ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി കണ്ണൂർ കൃഷ്ണബീച്ച് റിസോർട്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

 ഇന്ന് വൈകുന്നേരം 5-30 ന് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽസൊസൈറ്റി ജനറൽ സെക്രട്ടറി ഡോ: സന്തോഷ് ജി ഹൊ ണാവർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറമെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിൽ പരം നേത്ര രോഗ വിദഗ്ദരും പങ്കെടുക്കും. കണ്ണൂർ - കോഴിക്കോട് - കാസർഗോഡ് - ഒഫ്താൽമിക് സൊസൈറ്റി, വയനാട് ഒഫ്താൽമിക് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ശ്രീനി എടക്കളോൻപറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട്ഡോ.രാജീവ് സുകുമാരൻ ,ഡോക്ടർമാരായ സിമി മനോജ്കുമാർ , ജയ്സൺ വി എ , ഷർമിൽ ഗോപാൽ എന്നിവരും പങ്കെടുത്തു .