കണ്ണൂർ ആയിക്കരയിലെകുടിവെള്ള വിതരണപ്രശ്നം . വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നേരിൽ വിളിപ്പിച്ച്   മേയറുടെ നേതൃത്വത്തിൽ പരിഹാരം 

കണ്ണൂർ നഗരത്തിലെആയിക്കര ഉപ്പാല വളപ്പിലും കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും കുടിവെള്ളം തടസ്സപ്പെടുന്ന വിഷയത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം മേയർ  പി ഇന്ദിരയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തു

 

കണ്ണൂർ: കണ്ണൂർ നഗരത്തിലെആയിക്കര ഉപ്പാല വളപ്പിലും കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും കുടിവെള്ളം തടസ്സപ്പെടുന്ന വിഷയത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം മേയർ  പി ഇന്ദിരയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തു . കഴിഞ്ഞ ദിവസം രാവിലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ഉപ്പാല വളപ്പ് നിവാസികൾ പ്രതിഷേധവുമായി കോർപ്പറേഷൻ ഓഫീസിൽ എത്തിച്ചേർന്നിരുന്നു.

കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നും വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്ക് കോർപ്പറേഷനും കൗണ്സിലർമാരുമാണ് പഴി കേൾക്കേണ്ടി വരുന്നതെന്നും യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ അഭിപ്രായപ്പെട്ടു .

ഉപ്പാല വളപ്പിൽ ഉൾപ്പെടെ വെള്ളത്തിൻ്റെ പമ്പിങ് ഫോഴ്സ് പ്രശ്നം നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒന്നിടവിട്ട് വെള്ളം നൽകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി. ഡെപ്യുട്ടി മേയർ കെ പി താഹിർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീജ മഠത്തിൽ,ഷമീമ ടീച്ചർ , കൗൺസിലർമാർ , വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.