അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി: ഓഗസ്റ്റ് ഒന്നിന് കുടിവെള്ള വിതരണം മുടങ്ങും

അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് ഒന്നിന് (ശനി) വിവിധ

 

​പെരളശേരി : അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് ഒന്നിന് (ശനി) വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷന് കീഴിലുള്ള ചേലോറ സോണിലുമാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. അതിനാൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി വകുപ്പ് അധികൃതർ അറിയിച്ചു.