കലാസംവാദങ്ങൾ പുത്തനറിവുകൾ പകരും : ഡോ.സുധീഷ് കോട്ടേമ്പ്രം
കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ: ട്രെയിനിംഗ് സ്കൂളിൽചിത്രകൃത്തുസംഗമവും ചിത്രസംവാദവും നടത്തി.പ്രശസ്ത കലാനിരൂപകനും ചിത്രകാരനും കവിയുമായ ഡോ. സുധീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു
Aug 11, 2025, 09:11 IST
കണ്ണൂർ :കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ: ട്രെയിനിംഗ് സ്കൂളിൽചിത്രകൃത്തുസംഗമവും ചിത്രസംവാദവും നടത്തി.പ്രശസ്ത കലാനിരൂപകനും ചിത്രകാരനും കവിയുമായ ഡോ. സുധീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു.നിരന്തരമായ കലാസംവാദങ്ങൾ കലയുടെ പുത്തനറിവുകൾ പകരുമെന്നും അത് കലാകൃത്തുക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് .പ്രമോദ് അടുത്തില അധ്യക്ഷനായി.ശശികുമാർ കതിരൂർ,കെ.പി.പ്രമോദ്, വർഗീസ് കളത്തിൽ, പ്രിയാ ഗോപാൽ, മഹേഷ് മാറോളി, അനൂപ് കൊയ്യം എന്നിവർ സംസാരിച്ചു.