ഡോ. സരിന് വിജ്ഞാന കേരളം മിഷനിൽ നിന്നും നൽകുന്നത് വലിയ ശമ്പളമല്ല : ഡോ. തോമസ് ഐസക്ക്
വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ: സി .സരിന് നൽകിയ ശമ്പളം വലുതല്ലെന്ന് മുഖ്യ ഉപദേശകനായ ഡോ. ടി.എം തോമസ് ഐസക്ക് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
May 14, 2025, 15:53 IST
കണ്ണൂർ :വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ: സി .സരിന് നൽകിയ ശമ്പളം വലുതല്ലെന്ന് മുഖ്യ ഉപദേശകനായ ഡോ. ടി.എം തോമസ് ഐസക്ക് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
80000 രൂപ വലിയ ശമ്പളമായി തോന്നുന്നില്ല. ഡോ.സരിനെപ്പോലുള്ള സിവിൽ സർവീസ് യോഗ്യതയുള്ള ഒരാൾക്ക് 80000 രൂപ വലിയ ശമ്പളമല്ല. മാത്രമല്ല .മുൻമന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ വിജ്ഞാന കേരളം മിഷൻ പദ്ധതിയിൽ നേതൃത്വം നൽകാൻ വരുന്നുണ്ടെന്നും
ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞു .മൂന്ന് ലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നതചെറിയ കാര്യമാണോയെന്നും ഡോക്ടർ തോമസ് ഐസക് ചോദിച്ചു