ഡോ: സന്തോഷ് ശ്രീധർ റോട്ടറി ഡിസ്ട്രിക് ഗവർണറായി ചുമതലയേൽക്കും

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായി ഡോ: സന്തോഷ് ശ്രീധർ ജൂൺ 23ന് ചുമതലയേൽക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ കെ കെ റസിഡൻസിയിൽ 23ന് കാലത്ത് 9-30 ന് നടക്കുന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രസിഡൻ്റ് ശേഖർ മെഹ്ത മുഖ്യാഥിതിയാകും.
 
rotary

കണ്ണൂർ: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായി ഡോ: സന്തോഷ് ശ്രീധർ ജൂൺ 23ന് ചുമതലയേൽക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ കെ കെ റസിഡൻസിയിൽ 23ന് കാലത്ത് 9-30 ന് നടക്കുന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രസിഡൻ്റ് ശേഖർ മെഹ്ത മുഖ്യാഥിതിയാകും. ഡിസ്ട്രിക്റ്റ് 3204ന്റെ ഡയരക്ടറി, ഡിസ്ട്രിക്റ്റ് ന്യൂസ് ലെറ്റർ എന്നിവ ചടങ്ങിൽ വെച്ച് അദ്ദേഹം പ്രകാശനം ചെയ്യും. 

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ,മാഹി,ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുൾപ്പെടു ഡിസ്റ്റിക്റ്റിൽ 3204 ൽ 80 ക്ലബ്ബുകളിലായി 3000 ത്തോളം അംഗങ്ങളുണ്ടെന്ന് ഡിസ്ട്രീക് അഡ്വൈസർ പി ഡി ജി വിജി നായനാർ പറഞ്ഞു. 2024 - 2025 വർഷത്തിൽ ജനക്ഷേമകരമായ നിരവധി സേവന പദ്ധതികൾക്ക് ലക്ഷ്യമിടുന്നതായും ഭാരവാഹികൾ പറഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ - റോട്ടറി സ്വപ്ന പദ്ധതിയിലൂടെ ഭവന രഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപാധികളില്ലാതെ 250വീടുകൾ നിർമ്മിച്ചു നൽകുന്നതിന് പുറമെ റൂഡ് സെറ്റിയുടെ സഹകരണത്തോടെ 1000 ഓളം യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

യുവജനങ്ങളെ സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കൽ, മെഡിക്കൽ ക്യാമ്പുകൾ നടത്തി ആവശ്യമായ രോഗികൾക്ക് മരുന്ന് വിതരണം, ദന്ത സംരക്ഷണം, കോളേജ് - സ്കൂൾ കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പുകൾ, മുതിർന്നവർക്ക് തിമിര പരിശോധന ക്യാന്നും തുടർ ചികിത്സാസൗകര്യങ്ങൾ, അവയവദാന ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ഭാരവാഹിയായ വി ജി നായനാർ പറഞ്ഞു. വാർത്താസമ്മേളനത്തിർ ഡോ. സന്തോഷ് ശ്രീ ധർ, സി ആർ നമ്പ്യാർ , ഉപേന്ദ്ര ഷേണായി, എം വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങൾ. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. ഇവിടെ നിന്നും കുടിവെള്ള വിതരണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.