ഡോ. പി.കെ.രഞ്ജീവിൻ്റെ 'ഉദണ്ഡരാജ്യത്തെ കഴുതകൾ' പ്രകാശനം ചെയ്തു
ഡോ: പി കെ രഞ്ജീവ് എഴുതിയ 'ഉദ്ദണ്ഡരാജ്യത്തെ കഴുതകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തും കടവ് നിർവഹിച്ചു.
Apr 23, 2025, 09:45 IST
കണ്ണൂർ : ഡോ: പി കെ രഞ്ജീവ് എഴുതിയ 'ഉദ്ദണ്ഡരാജ്യത്തെ കഴുതകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തും കടവ് നിർവഹിച്ചു. പ്രവാസി വ്യവസായിയും ചലച്ചിത്രനിർമ്മാതാവുമായ മൊട്ടമ്മൽ രാജൻ പുസ്തകം ഏറ്റുവാങ്ങി.
പ്രൊഫസർ സുസ്മിത ബാബു പുസ്തക അവതരണം നടത്തി. കുമാരി പാർവ്വണി സി അഭിഷേകിന്റെ പ്രാർത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിന് കവി മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു. പി സി വിജയരാജൻ, എം കെ മനോഹരൻ, ഡോ: ടി പി നഫീസ ബേബി, എൻ സി നമിത, വിജയ് നീലകണ്ഠൻ, സദാശിവൻ ഇരിങ്ങൽ, മുയ്യം രാജൻ, അജിത് കൂവോട് എന്നിവർ സംസാരിച്ചു.
പ്രമോദ് കൂവേരി സ്വാഗതവും റീജ മുകുന്ദൻ നന്ദിയും പറഞ്ഞു. ഡോ: പി കെ രഞ്ജീവ് മറുമൊഴി നടത്തി. പ്രമോദ് കൂവേരി, ഹബീബ് റഹ്മാൻ, ജ്യോതി സാവിത്രി, ശരത് കൃഷ്ണ എന്നിവർക്ക് വി പി മഹേശ്വരൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി.