ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ്റെ മികച്ച വനിത നേതാവിനുള്ള അവാർഡ് നേടി ഡോ. പി സരിക 

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ 96/ 1967 ൻ്റെ നാഷണൽ VET ICON 2024 അവാർഡുകളിൽ മികച്ച വനിത നേതാവിൻ്റെ അവാർഡ് ഡോ. പി സരിക നേടി. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജനാണ്.
 
dr sarika

തളിപ്പറമ്പ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ 96/ 1967 ൻ്റെ നാഷണൽ VET ICON 2024 അവാർഡുകളിൽ മികച്ച വനിത നേതാവിൻ്റെ അവാർഡ് ഡോ. പി സരിക നേടി. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജനാണ്. ലക്നൗവിൽ നടന്ന ചടങ്ങിലാണ് അവാർഡ് ഐ വി എ നൽകിയത്.

ഇന്ത്യൻ വെറ്ററിനറി അസോസിഷൻ കണ്ണൂർ ഘടകം പ്രസിഡണ്ടാണ് ഡോ. പി സരിക. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ്റെ വിവിധ പരിപാടികൾ ഏകോപിച്ച് നടത്തിയതിനാണ് അവാർഡ് ലഭിച്ചത്. ദേശീയ തലത്തിൽ 168 അപേക്ഷകരിൽ നിന്നും 25 പേരെ തിരഞ്ഞെടുത്ത് 25 കാറ്റഗറിയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

dr sarika

ഇന്ത്യൻ വെറ്ററിനറി അസോസിയഷൻ കേരളയുടെ ചരിത്രത്തിൽ ആദ്യമായി 2024 മാർച്ച് 8 ന് ദേശീയ തലത്തിൽ ലേഡി വെറ്ററിനേറിയൻസ് ഡേ  'Soirre a la Arinya' കണ്ണൂരിൽ സംഘടിപ്പിച്ചത് ഡോ. സരികയുടെ നേതൃത്വത്തിലായിരുന്നു. 

28 വർഷമായി ഐ വി എയിൽ സജീവമായി പ്രവർത്തിക്കുന്നു. വെറ്ററിനറി ഹോസ്പിറ്റൽ പഴയങ്ങാടിയ്ക്ക് ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിനും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് ബാറിലെ അഡ്വക്കേറ്റ് ടി വി ഹരീന്ദ്രനാണ് ഭർത്താവ്.