എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോക്ടർ ഒണ്ടെൻ സൂര്യനാരായണൻ നിര്യാതനായി

എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കണ്ണൂർ നഗരത്തിലെ തളാപ്പ്  എൽ സിഓഫീസിന് സമീപം, എൻ.ജി.ഒ റോഡിൽ "ഹീലിയോസ്" വീട്ടിൽ ഡോക്ടർ ഒണ്ടെൻ സൂര്യനാരായണൻ (83) നിര്യാതനായി.

 

കണ്ണൂർ : എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കണ്ണൂർ നഗരത്തിലെ തളാപ്പ്  എൽ സിഓഫീസിന് സമീപം, എൻ.ജി.ഒ റോഡിൽ "ഹീലിയോസ്" വീട്ടിൽ ഡോക്ടർ ഒണ്ടെൻ സൂര്യനാരായണൻ (83) നിര്യാതനായി.

തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലെ മുൻ പ്രൊഫസറായിരുന്നു. മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും, ഗവേഷകനും, "സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധിജിയുടെ പ്രയാണം", "നേതാജി സുഭാഷ് ചന്ദ്രബോസ്", "ആധുനിക ബ്രിട്ടന്റെ ചരിത്രം" എന്നീ ഗ്രന്ഥങ്ങളുടെ കർത്താവുമാണ്.

എകെജിയുടെ ജീവചരിത്രം ആസ്പദമാക്കിയ പുസ്തകമായിരുന്നു അദ്ദേഹം അവസാനമായി രചിച്ചത്. പരേതനായ ഒണ്ടെൻ വാസവൻ (ധർമ്മടം), പരേതയായ കണ്ടോത്താൻകണ്ടി സരോജിനി (കണ്ണൂർ) എന്നിവരുടെ മകനാണ്.

കണ്ണൂർ, എസ്. എൻ. കോളേജ്, ആലുവ യു. സി കോളേജ്, ഗവ: കോളേജ്, കല്പറ്റ എന്നീ കലാലയങ്ങളിലെ അദ്ധ്യാപകനും, പഴശ്ശിരാജ  കോളേജ് പുൽപ്പള്ളിയിൽ ഡെപ്യൂട്ടേഷനിൽ സ്ഥാപക പ്രിൻസിപ്പൽ ആയിരുന്നു. റിട്ടയർ ചെയ്തശേഷം അഞ്ചുവർഷം ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ പയ്യന്നൂർ ശാഖയിൽ എംഎക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് കേരള സിവിൽ സർവീസ് അക്കാദമി തുടങ്ങിയ  സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള റീജിയൻ സർവ്വേ കമ്മിറ്റിയിൽ ഗവൺമെന്റ് നോമിനേറ്റ് ചെയ്ത മെമ്പർ ആയിരുന്നു. "ചേരിചേരാ രാഷ്ട്രങ്ങൾ സമാധാനത്തിനും നിരായുധീകരണത്തിനും യുഎൻ നിർവഹിച്ച പങ്ക്" എന്ന വിഷയത്തിലാണ് കോഴിക്കോട് സർവ്വകലാശാലയുടെ ഡോക്ടറേറ്റ്.
അറുപതുകളിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.

തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി (1964-65), കെ.എസ്. മുകണ്ണൂർ ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എന്നീ ചുമതലകളും എട്ട് വർഷക്കാലം തുടർച്ചയായി കണ്ണൂർ ജില്ലയുടെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ പ്രസിഡന്റ്, രണ്ടുവർഷം തുടർച്ചയായി ദേശീയ ശാസ്ത്ര വേദിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്, കണ്ണൂർ മെയിൻ ക്ലബ് എന്നറിയപ്പെടുന്ന ലയൺസ് ക്ലബ് പ്രസിഡന്റ് (1998-99) റീജിയണൽ ചെയർമാൻ സോൺ ചെയർമാൻ ദീർഘകാലം ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഗാന്ധി സെന്റിനറി സ്മാരക സൊസൈറ്റിയുടെ പ്രവർത്തന സമിതി അംഗം, ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഫോറം മെമ്പർ, ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ നൈറ്റ്സ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് ബസാർ യൂണിറ്റിന്റെ ദീർഘകാലം മെമ്പർ എന്നീ നിലകളിൽ സജീവമായിരുന്നു.

ഭാര്യ : അമ്പലവട്ടം മൂരിയിൽ പ്രഭാവതി
മക്കൾ : നവീൻ
മരുമകൾ : ഷബീന നവീൻ  മഞ്ജുഷ നിതിൻ
സഹോദരങ്ങൾ : ജയ നാരായണൻ (സീനിയർ ബാങ്ക് മാനേജർ റിട്ടയേർഡ്), പ്രകാശ് നാരായണൻ (ബിസിനസ്), പ്രശാന്ത് (മെഡിക്കൽ ഫാർമ മാനേജർ), പരേതരായ സത്യനാരായണൻ, അഡ്വക്കേറ്റ്  പ്രസന്നനാരായണൻ,  ഗിരിധർ.