ഡോ. എം.കെ നന്ദകുമാർ ഐ.എ.പി സംസ്ഥാന പ്രസിഡൻ്റ് 

ശിശുരോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാന പ്രസിഡൻ്റായി ഡോ. എം.കെ നന്ദകുമാറിനെ തിരഞ്ഞെടുത്തു.

 

കണ്ണൂർ: ശിശുരോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാന പ്രസിഡൻ്റായി ഡോ. എം.കെ നന്ദകുമാറിനെ തിരഞ്ഞെടുത്തു.  തിരുവനന്തപുരത്ത് വെച്ച് നടന്ന ഐ എ പി സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.  ഐ എ പി ദേശീയ ജനറൽ സെക്രട്ടറി ഡോ യോഗേഷ് പരീഖ്  മുഖ്യാതിഥിയായി. 

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയാണ് ഡോ നന്ദകുമാർ.  ദേശീയതലത്തിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂർ റോട്ടറി ക്ലബ് പ്രസിഡണ്ട്,  ഐഎംഎ പ്രവർത്തക സമിതി അംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ ബീനാ  നമ്പ്യാർ ഭാര്യയാണ്.