കണ്ണൂരിൽ കുട്ടിയുടെ കൈ ബസിൻ്റെ ഡോറിൽ കുടുങ്ങിയിട്ടും ആ ഡ്രൈവർ ചെയ്തത്? വീട്ടമ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതിന് ദ്യക്സാക്ഷിയായ വീട്ടമ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
ധർമ്മശാല : ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതിന് ദ്യക്സാക്ഷിയായ വീട്ടമ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബിന്ദു രഞ്ചിത്തെന്ന യുവതിയാണ് സ്വകാര്യ ബസിലെ ജീവനക്കാർ മൊറാഴ ജി എച്ച് എസ്. എസിലെ വിദ്യാർത്ഥികളോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതിൻ്റെ നേർ ചിത്രം വാക്കുകൾ കൊണ്ടു. വരച്ചുകാട്ടിയത്.
ചൊവ്വാഴ്ച്ച വൈകിട്ട് 4.2 ന് അതീഥ ബസിലാണ് സംഭവം സ്കൂൾ സ്റ്റോപ്പിൽ ബ സ് നിർത്തിയപ്പോൾ നിർത്തിയപ്പോൾ കുറച്ചു കുട്ടികൾ കയറി. ബസ് മുന്നോട്ടെടുത്തപ്പോൾ ബഹളമുണ്ടായി. ബസിൻ്റെ മുൻവശത്തെ പെട്ടി സീറ്റിൽ ഇരുന്ന താൻ നോക്കിയപ്പോൾ മുൻവശത്തെ ഓട്ടോ മറ്റിക് ഡോറിൽ ഒരു കുട്ടിയുടെ കൈ കുടുങ്ങിയതാണ് പുറത്തുള്ള കുട്ടിയെ കണ്ടിട്ടും ബസ് ഡ്രൈവർ മുൻപോട്ടെടുക്കുകയായിരുന്നു. കുട്ടികൾ കയറുന്നതിൽ ദേഷ്യം പൂണ്ട് അയാൾ ഡോർ അടച്ച തുകൊണ്ടാണ് കുട്ടിയുടെ കൈവിരൽ കുടുങ്ങാൻ കാരണം യാത്രക്കാരികളായ സ്ത്രീകൾ ബഹളം വെച്ചപ്പോൾ അയാൾ കുട്ടിയെ ഡോർ തുറന്ന് അകത്തു കയറ്റി.
സീറ്റിൽ നിന്നും ഇറങ്ങി ഇപ്പുറം വന്ന് അയാൾ കുട്ടിയെ ബസിൽ നിന്നും വലിച്ചു പുറത്തേക്ക് ഇറക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ താനുൾപ്പെടെയുള്ള യാത്രക്കാർ പ്രതികരിച്ചപ്പോഴാണ് ഈ ഹീനകൃത്യത്തിൽ നിന്നും ഡ്രൈവർ പിൻതിരിഞ്ഞത്. കയറേണ്ടന്നു പറഞ്ഞിട്ടും കയറിയതു കൊണ്ടല്ലേയെന്ന ന്യായം പറയുകയാണ് അയാൾ ചെയ്തത്. ആ കുട്ടിയോട് രക്ഷിതാവോടെ അധ്യാപകരോടൊ ഈ കാര്യം പറയണമെന്ന് പറയാനോ തനിക്ക് കഴിഞ്ഞുള്ളൂ. എല്ലാവർക്കും മക്കളില്ലേ അവൻ്റെ വീട്ടിലും ഉണ്ടാവില്ലേയെന്നും കണ്ടിട്ട് ആരംഗം മനസിൽ നിന്നും മായുന്നില്ലെന്നും ബിന്ദു കുറിച്ചു. സംഭവത്തിൽ ഒട്ടേറെപ്പേർ ബിന്ദുവിൻ്റെ കുറിപ്പിന് പിൻതുണയുമായി ഫെയ്സ്ബുക്കിൽ രംഗത്തുവന്നിട്ടുണ്ട്. വെറുതെയല്ല ഇവൻമാരെ പിള്ളേർ കൈവയ്ക്കുന്നതെന്ന ബിന്ദുവെഴുതിയ അവസാന വരിക്ക് ലൈക്കടിക്കുകയാണ് പലരും.