നായ കുറുകെ ചാടി : കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
പാട്യത്ത്നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രൻ - സിന്ധു ദമ്പതികളുടെ മകൻ വൈഷ്ണവാണ് (23) മരിച്ചത്.
Jul 26, 2025, 15:12 IST
കൂത്തുപറമ്പ് :പാട്യത്ത്നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രൻ - സിന്ധു ദമ്പതികളുടെ മകൻ വൈഷ്ണവാണ് (23) മരിച്ചത്.
ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടം.പരുക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറു മണിക്ക് വലിയവെളിച്ചം വാതക ശ്മാശാനത്തിൽ നടക്കും.