കണ്ണൂർ നഗരത്തെ ആവേശത്തിലാഴ്ത്തി ഡി.കെ യുടെ മെഗാ റോഡ് ഷോ

കണ്ണൂർനഗരത്തെ ആവേശത്തിലാഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മെഗാറോഡ് ഷോ നടത്തി. ഞായറാഴ്ച്ച രാവിലെയാണ് ഡി കെ ശിവകുമാർ കണ്ണൂർ മണ്ഡലം യുഡിഎഫ്

 

കണ്ണൂർ : കണ്ണൂർനഗരത്തെ ആവേശത്തിലാഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മെഗാറോഡ് ഷോ നടത്തി. ഞായറാഴ്ച്ച രാവിലെയാണ് ഡി കെ ശിവകുമാർ കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി. ഒ മോഹനനായി നടത്തിയ റോഡ് ഷോയിൽ കെ. സുധാകരൻ എംപിയുമുണ്ടായിരുന്നു കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 11 മണിക്ക് തുടങ്ങി, കാൽടെക്സ്, ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു,ചിറക്കൽ കുളം എന്നിവടങ്ങളിൽ ചുറ്റി കണ്ണൂർ സിറ്റിയിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡി കെ പ്രസംഗിച്ചു കേരളത്തിൽ വികസനം എവിടെയെന്നും യുഡിഎഫ് വന്നാൽ മാറ്റമുണ്ടാകുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കെ. സുധാകരൻ എംപി. സ്ഥാനാർത്ഥി ടി. ഒ മോഹനൻ എന്നിവരും സംസാരിച്ചു.