താണയിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് ഗതാഗതം മുടങ്ങി
കണ്ണൂരിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുന്നബസാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ താണ സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്
Oct 11, 2024, 14:07 IST
കണ്ണൂർ: താണയിൽ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം. കണ്ണൂരിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുന്നബസാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ താണ സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്.ഇരിട്ടിയിലേക്ക് പ്രസാദം ബസാണ് അപകടത്തിൽപെട്ടത്.
ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിർ ദിശയിലേക്ക് ഇടിച്ച് കയറുകായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് താണയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കണ്ണൂർ ടൗൺ പൊലിസെത്തി ബസ് അപകടസ്ഥലത്തു നിന്നും നീക്കി ഗതാഗത തടസം നീക്കി.