കണ്ണൂരിൽ കെ.എസ് എഫ് ഇ ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി
കെ.എസ്.എഫ്.ഇയിലെ ഇടതു സംഘടനകളായ കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ ( , കെ എസ് എഫ് ഇ ഓഫീസേഴസ് യൂണിയൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല പ്രവർത്തക കൺവെൻഷൻ കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ
കണ്ണൂർ:കെ.എസ്.എഫ്.ഇയിലെ ഇടതു സംഘടനകളായ കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ ( , കെ എസ് എഫ് ഇ ഓഫീസേഴസ് യൂണിയൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല പ്രവർത്തക കൺവെൻഷൻ കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ സംയുക്ത പ്രവർത്തക കൺവെൻഷൻ നടത്തി. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് . മുരളീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കെ എസ് എഫ് ഇ ഓഫീസ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ ബി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ഉല്ലാസൻ കെ എൻ സ്വാഗതവും, .
സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ ട്രഷറർ റിജിൻ എം നന്ദിയും പറഞ്ഞു. ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന ജോയിൻ സെക്രട്ടറി മാത്യൂസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുമ എം വി , ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് പത്മജാ കെ സി , സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രസ്‌ന കെ എന്നിവർ പങ്കെടുത്തു.