കണ്ണൂർ ജില്ലാ ആശുപത്രിക്ക് നേരെ അക്രമം;  കാരുണ്യ ഫാർമസിയുടെ ചില്ല് തകർന്നു

ജില്ലാ ആശുപത്രിക്ക് നേരെ അഞ്ജാതൻ നടത്തിയ അക്രമത്തിൽ കാരുണ്യ ഫാർമസി യുടെജനൽ ചില്ല് തകർന്നു

 

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് നേരെ അഞ്ജാതൻ നടത്തിയ അക്രമത്തിൽ കാരുണ്യ ഫാർമസി യുടെജനൽ ചില്ല് തകർന്നു. ആശുപത്രിയിലെ പോളി ബ്ലോക്കിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ ജനൽ ഗ്ലാസാണ്കഴിഞ്ഞ ദിവസം തകർത്തത്.

കെട്ടിടത്തിന്റെ പിറക് വശത്ത് കൂടി വന്ന ആളാണ്അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ജീവനക്കാർ അപ്പോൾത്തന്നെ ഓഫീസിൽ അറിയിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ സിറ്റി പോലിസിൽ പരാതി നൽകുകയും ചെയ്തു. ജില്ലാആശുപത്രിക്ക് നേരെ ഇതിനു മുമ്പും സമാന രീതിയിലുളള അതിക്രമങ്ങളുണ്ടായിട്ടുണ്ട്. മഴ പെയ്താൽ തകർന്ന ജനലിലൂടെ മുറിക്കകത്തേക്ക് വെള്ളം ഊർന്നിറങ്ങാൻ സാധ്യതയുള്ളതിനാൽ ആ ഭാഗത്ത് ബോർഡ് വെച്ച് മറച്ചിരിക്കയാണ് ജീവനക്കാർ.