പുതിയ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി
ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പാഠപുസ്തകം വിതരണം ചെയ്യുന്ന വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.
കണ്ണൂർ :പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പാഠപുസ്തകം വിതരണം ചെയ്യുന്ന വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. 2026-27 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വോളിയമാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. വിതരണത്തിനായി പത്ത് ലക്ഷം പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തി. സ്‌കൂളുകള്‍ അടക്കും മുന്‍പ് തന്നെ ഒന്‍പത്, പത്ത് ക്ലാസിലെ പുസ്തകങ്ങള്‍ കുട്ടികളുടെ കയ്യിലെത്തും. പുതിയ അധ്യയന വര്‍ഷം തുടങ്ങും മുന്‍പെ മുഴുവന്‍ പുസ്തകങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എം.വി.ജയന്‍ അധ്യക്ഷത വഹിച്ചു. പാഠപുസ്തക ഡിപ്പോ സൂപ്രണ്ട് പി.വി സുനിജ, സൂപ്പര്‍വൈസര്‍ കെ.വി. ജിതേഷ് എന്നിവര്‍ സംസാരിച്ചു.