ജോലിയിൽ നിന്നും പിരിച്ചുവിട്ട വിരോധം: കണ്ണൂരിൽ ഹോട്ടലും കാറും തകർത്ത ശേഷം കത്തിക്കുമെന്ന് ഭീഷണി മുൻ ജീവനക്കാരൻ അറസ്റ്റിൽ
ഹോട്ടൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട വിരോധത്തിൽ ജീവനക്കാരൻ ഹോട്ടൽ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുകയും ഉടമ യുടെ കാർ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ
മയ്യിൽ: ഹോട്ടൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട വിരോധത്തിൽ ജീവനക്കാരൻ ഹോട്ടൽ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുകയും ഉടമ യുടെ കാർ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിട്ടി സ്വദേശി ജിനോ വർഗീസ് (36) നെയാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. കുറ്റ്യാട്ടൂർ എട്ടേയാറിൽ എം.വി. സയ്യിദ് ൻ്റെ ഉടസ്ഥതയിലുള്ള ഡോൾഫിൻറസ്റ്റോറൻ്റ് നടത്തിപ്പുകാരനായ മയ്യിൽ ഓലക്കടവിലെ കെ പി ഇബ്രാഹിമിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുമ്പ് ഹോട്ടൽ ഉടമ നൽകിയ കാറിൽ വന്നിറങ്ങിയ പ്രതി കാറിൽ സൂക്ഷിച്ച ഇരുമ്പ് വടിയുമായി ഹോട്ടലിൽ കയറി അക്രമം നടത്തുകയും പരാതിക്കാരനെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കാറിൻ്റെ ഗ്ലാസ് തകർക്കുകയും ജീവനക്കാരെ കൊലവിളി നടത്തുകയും ഹോട്ടൽ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽകേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.