കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കസറി സ്കൂളിൽ ഡിജിറ്റൽ സേഫ്റ്റി ബോധവൽകരണ ക്ലാസ് നടത്തി

കണ്ണൂർ ടൗൺ ചൈൽഡ് ഫ്രണ്ട്ലി പൊലിസ് സ്റ്റേഷൻ,ജില്ലാ ശിശു സൗഹൃദ പൊലിസ്കേന്ദ്രം എന്നിവ സംയുക്തമായി സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കസറി സ്കൂളിൽ ഡിജിറ്റൽ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

കണ്ണൂർ: കണ്ണൂർ ടൗൺ ചൈൽഡ് ഫ്രണ്ട്ലി പൊലിസ് സ്റ്റേഷൻ,ജില്ലാ ശിശു സൗഹൃദ പൊലിസ്കേന്ദ്രം എന്നിവ സംയുക്തമായി സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കസറി സ്കൂളിൽ ഡിജിറ്റൽ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ ടോംസൺ ആൻ്റണി ഉദ്ഘാടനം ചെയ്തു.

ഡി ഡാഡ് സെൻ്റർ സൈക്കോളജിസ്റ്റ് സുധീഷ്ണ എൻ ക്ലാസ്സെടുത്തു. ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർ ശ്രീ ഷഹീഷ് കെ.കെ, ഡി ക്യാപ് കോർഡിനേറ്റർ സുനോജ് കുമാർ പി, അസി. ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർ ദിൻഷ പി. പി, വൈശാഖ് സുഗുണൻ എന്നിവർ സംസാരിച്ചു.