ഇരിക്കൂർ സ്വദേശിയായ പല ചരക്ക് കട വ്യാപാരി വീരാജ്പേട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.
ഇരിക്കൂര്‍: ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.വീരാജ് പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂര്‍ വയക്കാഠകോട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ (48) മരണപ്പെട്ടത്.പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ടുമണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇരിക്കൂര്‍ വയക്കാീകോട് പൈസായിലെ മുബാറക്ക് ജുമാ മസ്ജിദ് സമീപത്തെ കെ കെ ഹൗസില്‍ പരേതനായ സി എച്ച് ഇബ്രാഹിമിന്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ്.
ഭാര്യ കിണാക്കൂല്‍ കുന്നുംപുറത്ത് സൈബുന്നിസ.മക്കള്‍: ഫാത്തിമത്ത് സന സഫ് വാന (വിദ്യാര്‍ത്ഥിനി സര്‍ സയ്യിദ് കോളേജ് ) മിന്‍ഹ, നൂറാശിഫ (ഇരുവരും വിദ്യാര്‍ത്ഥികള്‍ ഇരിക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).മരുമകന്‍: റാസിഖ് കൂരാരി.സഹോദരങ്ങള്‍: ഖദീജ (പേരാവൂര്‍ അബ്ദുറസാഖ് ഫൈസി (ഖത്തീബ്, മുദരിസ് പൊതുവാച്ചേരി ജുമാ മസ്ജിദ് ) അബ്ദുല്‍ ഹക്കീം (ഡ്രൈവര്‍ ഇംഗ്ലീഷ് വാലി പബ്ലിക് സ്‌കൂള്‍ ഇരിക്കൂര്‍) അബ്ദുറഹീം (തൂബാ റെഡിമെയ്ഡ്‌സ് ഇരിക്കൂര്‍) അബ്ദുല്‍ ലത്തീഫ് (ഒമാന്‍ ).