മയ്യിലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് കാൽനട യാത്രികൻ മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനക നാ (57) ണ് മരിച്ചത്. പറശ്ശിനി മുത്തപ്പൻ മടപ്പുര കാന്റീൻ ജീവനക്കാരനാണ്.
Aug 24, 2026, 10:31 IST
മയ്യിൽ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനക നാ (57) ണ് മരിച്ചത്. പറശ്ശിനി മുത്തപ്പൻ മടപ്പുര കാന്റീൻ ജീവനക്കാരനാണ്.
ഇന്നലെ രാത്രിഏഴിന് മയ്യിൽ സർവീസ് സഹകരണ ബാങ്ക് നിരന്തോട് ശാഖയ്ക്ക് സമീപത്താണ് അപകടം. മടപ്പുരയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കാഞ്ഞിരോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്.ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പണ്ണേരി ശാന്ത. മക്കൾ: മഹേഷ്, മായ. മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ്).