കണ്ണൂരിൽ മകൻ വിട പറഞ്ഞതിൻ്റെ അഞ്ചാംനാൾ പിതാവും മരണമടഞ്ഞു
മകൻ മരണപ്പെട്ടതിനു പിന്നാലെ അഞ്ചാംനാൾപിതാവും മരിച്ചു. പെരുമ്പയിലെആദ്യകാല മുസ്ലിംലീഗ് നേതാവും വ്യാപാരിയുമായ കണ്ണൂക്കാരത്തി ആലവളപ്പിൽ മൊയ്‌തുഹാജി (97)യാണ് മരണപ്പെട്ടത്.
Nov 14, 2025, 09:25 IST
പയ്യന്നൂർ : മകൻ മരണപ്പെട്ടതിനു പിന്നാലെ അഞ്ചാംനാൾപിതാവും മരിച്ചു. പെരുമ്പയിലെആദ്യകാല മുസ്ലിംലീഗ് നേതാവും വ്യാപാരിയുമായ കണ്ണൂക്കാരത്തി ആലവളപ്പിൽ മൊയ്‌തുഹാജി (97)യാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ മകൻ അബ്ദുൽ കലാം (48) ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.
ഭാര്യമാർ:ബീഫാത്തിമ ഹജ്ജുമ്മ ,പരേതയായ മുക്രി ആയിഷ.ഹബീബ്, ഷാഹുൽഹമീദ്, മുഹമ്മദലി,യൂസഫ്, സുഹറ,സൗദ, ഹൈറുന്നിസ , ജമീല,പരേതനായ അബ്ദുള്ള, ഉമ്മർ എന്നിവരാണ് മറ്റു മക്കൾ.സഹോദരങ്ങൾ:കെ എ ഇബ്രാഹിം കുട്ടി ഹാജി (ഡയറക്ടർ പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോർ ) ,കെ എ കുഞ്ഞാമിന ,പരേതരായ അസൈനാർകുട്ടി ഹാജി, അസീസ് ഹാജി , അബ്ദുള്ള ഹാജി, നഫീസ ഹജ്ജുമ്മ .