ഭൂനികുതി വർദ്ധനവിനെതിരെ പട്ടുവം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

 

തളിപ്പറമ്പ : ഭൂ നികുതി  50 ശതമാനം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടുവം വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി .ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.

 മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അധ്യക്ഷൻ വഹിച്ചു .പഞ്ചായത്ത് മെമ്പർമാരായ ടി പ്രദീപൻ ശ്രുതി  ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി പി പ്രസന്ന, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശരീഫ കെ വി , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈസ് സി.കെ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി ആലി പി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആദിത്യൻ കെ വി, പ്രദീപൻ പി, ഉഷസ്സ് സി, അബദുൾ ഖാദർ പി എന്നിവർ പ്രസംഗിച്ചു