ധർമ്മടത്ത് കള്ളവോട്ടും ഓപ്പൺ വോട്ടും വ്യാപകമായി ചെയ്ത് സിപിഎം തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്ന് എൻ ഡി എ സ്ഥാനാർത്ഥി കെ രഞ്ചിത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ചധർമ്മടം നീയോജകമണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ഓപ്പൺ വോട്ടും നടന്നതായി ധർമ്മഡം മണ്ഡലം എൻ. ഡി എ. സ്ഥാനാർഥി കെ. രഞ്ജിത്ത് കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ചധർമ്മടം നീയോജകമണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ഓപ്പൺ വോട്ടും നടന്നതായി ധർമ്മഡം മണ്ഡലം എൻ. ഡി എ. സ്ഥാനാർഥി കെ. രഞ്ജിത്ത് കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .ചില ബൂത്തുകളിൽ 90 ശതമാനം വോട്ടു ചെയ്തു .തൊഴിലുറപ്പ് തൊഴിലാളിയെ വരെ ഓപ്പൺ വോട്ട് ചെയ്യാൻ ശ്രമിച്ചു വെന്നും അദ്ദേഹം പറഞ്ഞു. 11000 ത്തോളം ഓപ്പൺ വോട്ട് ചെയ്തിട്ടുണ്ടെന്നു റിട്ടേzണിoഗ് ഓഫീസർ അറിയിച്ചുവെന്നും കെ രഞ്ജിത്ത് പറഞ്ഞു. മണ്ഡലത്തിൽ സംഘർഷം ഒഴിവായത് എൻ ഡി എ ആത്മz സംയമനം പാലിച്ചത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ശക്തമായ നിലപാടെടുത്തതിനാലാണ് കൂടുതൽ കള്ളവോട്ടുകൾ നടക്കാതെ പോയത്.
ബൂത്തിലിരുന്ന യു ഡി എഫ് പ്രവർത്തകർ കള്ളവോട്ടു ചെയ്യുന്നത് എതിർത്തില്ല പലയിടങ്ങളിലും പ്രാദേശിക ബന്ധമില്ലാത്തവരാണ് യു ഡി എഫിനായി ബൂത്തിലിരുന്നത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ ബൂത്തിലിരുന്നത് തലശേരിയിലെ യുഡിഎഫ് പ്രവർത്തകരാണ്. മുഖ്യമന്ത്രി വോട്ടു ചെയ്ത ആർ. സി അമല ബേസിക് സ്കൂളിലെ ബൂത്തിൽ വരെ കള്ളവോട്ട് നടന്നു. ഇവിടെയും ക്രമാതീതമായി ഓപ്പൺ വോട്ടു ചെയ്തു നാട്ടിൽ ഇല്ലാത്തവരുടെ വോട്ടുകൾ ബന്ധുക്കളെ കൊണ്ടു ചെയ്യിക്കുന്ന രീതിയാണ് വ്യാപകമായി നടന്നത് വേങ്ങാട് നാട്ടിൽ ഇല്ലാത്ത യുവാവിൻ്റെ വോട്ട് അനുജനാണ് ചെയ്യാനെത്തിയത് ഈ കാര്യം ബിജെപിബൂത്ത് ഏജൻ്റുമാർ ചൂണ്ടിക്കാ ണിച്ചപ്പോൾ പോളിങ് ഓഫീസർ നടപടിയെടുക്കാൻ തയ്യാറായില്ല. കള്ളവോട്ട് ചെയ്യാനെത്തുന്നവരെ ഓടി രക്ഷപ്പെടാൻ അനുവദിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്. ഈ കാര്യത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
ധർമ്മടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനവികാരം ശക്തമാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽഎയെന്ന രീതിയിൽ കഴിഞ്ഞില്ല ബിജെപി മമ്പറത്ത് നടത്തിയ ജനസ ദസിൽ റോഡിനും കുടിവെള്ളത്തിനും ചികിത്സാ സഹായത്തിനുമായി മണ്ഡലത്തിലെ നിരവധിയാളുകളാണെത്തിയത് നേരത്തെ കമ്യുണിസ്റ്റ് പാർട്ടിക്കാരായ നിരവധിയാളുകളുടെ പേരിൽ ഓപ്പൺ വോട്ടായി ഇത്തവണ ചെയ്തിട്ടുണ്ട് സ്വന്തം പാർട്ടിക്കാരെപ്പോലും മാർക്സിസ്റ്റ് പാർട്ടിക്ക് വിശ്വാസമില്ലാതായി കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ തന്നെ ധർമ്മടത്ത് കോൺഗ്രസ് - സിപിഎം ഡീലുണ്ട് തളിപ്പറമ്പിൽ മത്സരിക്കാൻ താൽപര്യപ്പെട്ട സ്ഥാനാർത്ഥിയെയാണ് ധർമ്മടത്ത് മത്സരിപ്പിച്ചത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വോട്ടു നൽകിയാൽ ധർമ്മടത്ത് മുഖ്യമന്ത്രിക്ക് വോട്ടു മറിക്കാനാണ് ഡീൽ ഈ കാര്യം നേരത്തെ തന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ടെന്നും രഞ്ചിത്ത് പറഞ്ഞു.