ധർമ്മടത്ത് വീട്ടിൽ നിന്നും 36 കുപ്പി മാഹി മദ്യം പിടികൂടി : വിൽപ്പനക്കാരി അറസ്റ്റിൽ
ധർമ്മടത്ത് വീട്ടിൽ നിന്ന് 36 കുപ്പി മാഹി മദ്യം പിടികൂടി.വിൽപ്പനക്കായി എത്തിച്ച മദ്യവുമായാണ് യുവതിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.ധർമ്മടം അട്ടാര കുന്നിലെ എ. സ്വീറ്റിയാണ് എക്സൈസിൻ്റെ പിടിയിലായത്.
May 19, 2025, 12:20 IST
ധർമ്മടം:ധർമ്മടത്ത് വീട്ടിൽ നിന്ന് 36 കുപ്പി മാഹി മദ്യം പിടികൂടി.വിൽപ്പനക്കായി എത്തിച്ച മദ്യവുമായാണ് യുവതിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.ധർമ്മടം അട്ടാര കുന്നിലെ എ. സ്വീറ്റിയാണ് എക്സൈസിൻ്റെ പിടിയിലായത്.
തലശ്ശേരിറേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എംദീപക്കും സംഘവും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ധർമ്മടം മേഖലയിൽ നടത്തിയ പരിശോധയിലാണ് മദ്യം പിടികൂടിയത്. പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽനാവകാശമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത് .
മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു സ്വീറ്റി .പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ , എം.ദീപ എം.കെ പ്രസന്ന എന്നിവരും പങ്കെടുത്തു.