ജപ്പാനില്‍ ട്രെയിൻതട്ടി മരിച്ച ദേവികയുടെ  മൃതദേഹം നാട്ടില്‍ എത്തിക്കില്ല, ജപ്പാനില്‍ സംസ്കരിക്കും

ജപ്പാനില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല.ഹിന്ദു ആചാരപ്രകാരം ജപ്പാനില്‍ത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു.

 

ഹിന്ദു ആചാരപ്രകാരം ജപ്പാനില്‍ത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു.

കണ്ണൂർ:  ജപ്പാനില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല.ഹിന്ദു ആചാരപ്രകാരം ജപ്പാനില്‍ത്തന്നെ സംസ്കരിക്കുമെന്ന് ദേവികയുടെ പിതാവ് അറിയിച്ചു.

പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകളാണ് ദേവിക. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 വരെ തന്നോടും ഭാര്യയോടും മകള്‍ ഏറെനേരം ഫോണില്‍ സംസാരിച്ചിരുന്നതായി പിതാവ് പറഞ്ഞു.

തുടർന്ന് മൂന്നും നാലും തീയതികളില്‍ ഫോണില്‍ വിളിച്ചെങ്കിലും ദേവികയെ ബന്ധപ്പെടാനായില്ല. നാലാം തീയതി ഉച്ചയോടെയാണ് ദേവികയെ കാണാനില്ലെന്ന വിവരം ജപ്പാനില്‍നിന്ന് കുടുംബത്തിന് ലഭിച്ചത്. പിന്നാലെയാണ് തീവണ്ടിതട്ടി മരിച്ചുവെന്ന വിവരവും ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി അറിയുന്നത്. സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയല്‍ കാർഡിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചത്.